മുംബൈ: സിനിമാ നടിമാരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘത്തെ മുംബൈ പോലീസ് പിടികൂടി.
പ്രമുഖ മറാഠി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിയും, ബംഗാളി-ഹിന്ദി ചലച്ചിത്ര രംഗത്ത് സജീവമായ മറ്റൊരു നടിയും ഉൾപ്പെടെയുള്ളവരാണ് പോലീസ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ മേക്കപ്പ്മാനാണ് ഈ പെൺവാണിഭ സംഘത്തിന്റെ തലവനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. സിനിമയിലെ തന്റെ സ്വാധീനവും പരിചയങ്ങളും ഉപയോഗിച്ചാണ് ഇയാൾ നടിമാരെ ഈ സംഘത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.
മുംബൈ ഗിർഗാവിലുള്ള ഒരു പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം വലയിലായത്.
പെൺവാണിഭ സംഘത്തിന്റെ ഇടപാടുകളിൽ ഹോട്ടൽ അധികൃതർക്കോ ഉടമസ്ഥർക്കോ പങ്കുണ്ടോയെന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

