ഒടുവിൽ ‘അളിയൻ’ സ്വയം പുറത്ത്, മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം രാജിവെച്ചു

7 June 2026
ഒടുവിൽ ‘അളിയൻ’ സ്വയം പുറത്ത്, മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമനത്തെച്ചൊല്ലിയുള്ള കടുത്ത രാഷ്ട്രീയ വിവാദങ്ങൾ പടരുന്നതിനിടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കണ്ണൂർ ഉളിക്കൽ സ്വദേശി ബെന്നി തോമസ് സ്ഥാനം രാജിവെച്ചു. ഞായറാഴ്ച വൈകിട്ട് രാജിക്കത്ത് മുഖ്യമന്ത്രി വി. ഡി. സതീശന് നേരിട്ട് കൈമാറുകയായിരുന്നു.

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവാണ് ബെന്നി. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. നിയമനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു .
കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന്റെ നടപടിക്കെതിരെ വിമർശനമുയർന്നിരുന്നു.

മുൻ ഇടത് സർക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങൾക്കെതിരെ ശക്തമായി പോരാടി അധികാരത്തിലെത്തിയ യു.ഡി.എഫ് , ഇത്തരം ഒരു നിയമനത്തിലൂടെ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നായിരുന്നു പാർട്ടിക്കുള്ളിലെ അഭിപ്രായം.