‘സിനിമയോടുള്ള വെറുപ്പ് കത്ത്’; സിനിമാലോകത്തിന്റെ കപടമുഖം അഴിച്ചുകാട്ടി നസ്‌ലന്റെ ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ!

9 June 2026
‘സിനിമയോടുള്ള വെറുപ്പ് കത്ത്’; സിനിമാലോകത്തിന്റെ കപടമുഖം അഴിച്ചുകാട്ടി നസ്‌ലന്റെ ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ!

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത്, നസ്‌ലൻ കെ. ഗഫൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മോളിവുഡ് ടൈംസ്’ എന്ന സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.

‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദറിന്റെ രണ്ടാമത്തെ ചിത്രമാണിത്. കൂടാതെ, സംവിധായകന്റെ ‘സക്സസ് ട്രൈലോജി’ (Success Trilogy) പരമ്പരയിലെ രണ്ടാമത്തെ ഭാഗം കൂടിയാണ് ഈ സിനിമ.

മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ സിനിമാ സംവിധായകനാകാൻ ആഗ്രഹിക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ തീവ്രമായ സിനിമാമോഹവും അയാൾ നേരിടുന്ന കടുത്ത മാനസിക പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

ചോക്ലേറ്റ് നായകൻ എന്ന ലേബലിൽ നിന്നും മാറി തികച്ചും വ്യത്യസ്തവും ഗൗരവമേറിയതുമായ കഥാപാത്രത്തെയാണ് നസ്‌ലൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഷറഫുദ്ദീൻ, സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, ജഗദീഷ്, ഗോപിക രമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു