റോഡരികിൽ കഞ്ചാവ് ചെടി, കസ്റ്റഡിയിലെടുത്ത് മട്ടന്നൂർ എക്‌സൈസ്

12 June 2026
റോഡരികിൽ കഞ്ചാവ് ചെടി, കസ്റ്റഡിയിലെടുത്ത് മട്ടന്നൂർ എക്‌സൈസ്

മട്ടന്നൂർ : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോദർ എൽ പെരേരയും സംഘവും കോളാരി കായലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ റോഡരികിൽ കണ്ടെത്തിയ 97 സെ.മി നീളം ഉള്ള കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു. കേസ് രജിസ്റ്റർ ചെയ്തു.

അസി: എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് കെ പി, വത്സൻ പിവി ,
പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ രമേശ്ബാബു,സിവിൽ എക്‌സൈസ് ഓഫിസർ ജിഷ്ണു രാജ് കെ ബി വനിതാ സിവിൽ എക്സൈസ് ഓഫീസർ സബീന എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.