നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ

12 June 2026
നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സൗരവിനെ (22) കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്‍പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ മൂന്ന് പേർ പിടിയിലായിരുന്നു. ഹരിയാണ സ്വദേശി ജയ് പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരാണ് മുൻപ് അറസ്റ്റിലായ മറ്റ് പ്രതികൾ. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‍പി ജീവൻ ജോർജ് ആണ് നിലവിൽ ഈ ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.കഴിഞ്ഞ ഏപ്രിൽ പത്തിനാണ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചത്.