ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

12 June 2026
ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

കണ്ണൂർ : ഓപ്പറേഷൻ തണ്ടർ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ചിറക്കൽ കോട്ടക്കുന്ന് സ്വദേശി പൂച്ച റഹീം എന്നറിയപ്പെടുന്ന റഹീം( 56) 7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായിഅറസ്റ്റിൽ.


എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

ബോംബയിൽ നിന്ന് മൊത്തമായി എത്തിക്കുന്ന ബ്രൗൺ ഷുഗർ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

കണ്ണൂർ ടൌൺ, പുതിയതെരു, വളപട്ടണം ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ റഹീം. പ്രതി റഹീമിന്റെ പേരിൽ പോലീസ്, എക്സൈസ് ഓഫിസുകളിൽ സമാനമായ നിരവധി മയക്കു മരുന്ന് കേസുകളും ക്രിമിനൽ കേസുകളും നിലവിൽ ഉണ്ട്.

ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടത്തിൽ ഏർപെടുന്ന സമയത്താണ് വീണ്ടും പിടിയിലായത്. പ്രതിയെ കണ്ടു പിടിക്കുന്നതിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ഫസൽ കെ ടി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.