പ്രശാന്ത് മോഹന്‍ ചിത്രം ‘സത്യത്തില്‍ സംഭവിച്ചത്’ ഒഫീഷ്യൽ ട്രെയ്‍ലര്‍ പുറത്തിറങ്ങി; ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലേക്ക്

14 June 2026
പ്രശാന്ത് മോഹന്‍ ചിത്രം ‘സത്യത്തില്‍ സംഭവിച്ചത്’ ഒഫീഷ്യൽ ട്രെയ്‍ലര്‍ പുറത്തിറങ്ങി; ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലേക്ക്

കൊച്ചി: പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സത്യത്തിൽ സംഭവിച്ചത്’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. വലിയ താരനിരയുമായി എത്തുന്ന ചിത്രം വരും ദിവസങ്ങളിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ജൂൺ പത്തൊമ്പതിനാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് തയ്യാറെടുക്കുന്നത്.

ആകാശ് മേനോൻ, ദിൽഷാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്‌മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാർ, ഭാസ്‌കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപ ചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശക്തമായ സാങ്കേതിക പ്രവർത്തകരുടെ നിരയും ചിത്രത്തിന് പിന്നിലുണ്ട്. സുനീഷ് സെബാസ്റ്റ്യൻ എഡിറ്റിംഗും, അമ്പിളി കോട്ടയം പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. കെ കൃഷ്ണൻകുട്ടിയാണ് ചിത്രത്തിന്റെ കല കൈകാര്യം ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം ഷാ മേക്കപ്പും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.