ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസം; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില 500 മുതൽ 700 രൂപ വരെ കുറഞ്ഞേക്കും

26 June 2026
ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസം; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില 500 മുതൽ 700 രൂപ വരെ കുറഞ്ഞേക്കും

ഡൽഹി: രാജ്യത്തെ ഹോട്ടലുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമേകി വാണിജ്യ എൽപിജി (LPG) സിലിണ്ടറുകളുടെ വില ഗണ്യമായി കുറയാൻ സാധ്യത.

സിലിണ്ടറിന് 500 രൂപ മുതൽ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നിർണായക ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത മാസം ഒന്നാം തീയതിയോടെ പുതിയ വില പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിലക്കുറവിന് മുന്നോടിയായി വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ നീക്കിയിരുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.