കണ്ണൂർ (പായം): ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ പായം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം. വിനോദ് കുമാർ നിർവഹിച്ചു. കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രത്യേകം സജ്ജമാക്കിയ പൾസ് പോളിയോ ബൂത്തുകളുടെ ഉദ്ഘാടനവും വിപുലമായ രീതിയിൽ നടന്നു. വിവിധ വാർഡുകളിലെ ബൂത്ത് ഉദ്ഘാടനങ്ങൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകി:
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരിപായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ജെസ്സി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി. രാധാകൃഷ്ണൻ മാസ്റ്റർ, പവിത്രൻ, സ്മിത രജിത് വാർഡ് മെമ്പർ ടോം മാത്യു, മറ്റ് വാർഡ് മെമ്പർമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിലും വിവിധ കേന്ദ്രങ്ങളിലുമായി ആരോഗ്യരംഗത്തെ പ്രമുഖർ സംസാരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. ഡോ. നിട്ടു തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി. കുറ്റ്യാനി, അനിൽകുമാർ, റിഷാന, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ, ദീപ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകരും ആശാപ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

