കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷന് പിന്നാലെ കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞയെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു.
അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 18 യുഡിഎഫ് കൗൺസിലർമാരുടെയും ഒരു എസ്ഡിപിഐ കൗൺസിലറുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് കളക്ടർക്ക് പരാതി സമർപ്പിച്ചത്.
ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ചെയ്യാതെ ‘അല്ലാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമായി നിലനിൽക്കില്ലെന്ന് ബിജെപി വാദിക്കുന്നു.

