ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് വരുത്തി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 183 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്.
പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് തുടർച്ചയായി വില വർദ്ധിച്ചതിന് ശേഷമാണ് ഇപ്പോൾ വാണിജ്യ ഉപഭോക്താക്കൾക്ക് ആശ്വാസമേകി വില കുറച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ നിന്നുള്ള വിതരണ തടസ്സത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് മുൻപ് വില വർദ്ധനവിന് കാരണമായിരുന്നത്.
ഇന്ത്യയിൽ വാണിജ്യ സിലിണ്ടറുകളുടെ വില നാല് തവണയും ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില രണ്ട് തവണയും ഇതേത്തുടർന്ന് വർദ്ധിപ്പിച്ചിരുന്നു.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട-വൻകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ രീതിയിൽ ആശ്വാസം നൽകുന്നതാണ് ഈ വിലക്കുറവ്.

