ഇരിട്ടി കൂരൻമുക്കിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അച്ഛനും മകനും മരണപ്പെട്ടു; വൈഷ്‌ണവിന്റെ തേടി മരണമെത്തിയത് പിറന്നാൾ ദിനത്തിൽ

1 July 2026
ഇരിട്ടി കൂരൻമുക്കിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അച്ഛനും മകനും മരണപ്പെട്ടു; വൈഷ്‌ണവിന്റെ തേടി മരണമെത്തിയത് പിറന്നാൾ ദിനത്തിൽ

മട്ടന്നൂർ: ഇരിട്ടി-മട്ടന്നൂർ റോഡിലെ കൂരൻമുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരണപ്പെട്ടത്.

ഇരിട്ടി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവർക്ക് നേരെ, എതിർദിശയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ‘ധനലക്ഷ്മി’ ബസ് തെന്നിമാറി ഇടിക്കുകയായിരുന്നു

ഇരിട്ടി ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘ധനലക്ഷ്മി’ എന്ന സ്വകാര്യ ബസാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.