കൽപ്പറ്റ: വയനാട് മേപ്പാടിയിൽ കനത്ത മഴയെത്തുടർന്ന് വൻ മണ്ണിടിച്ചിൽ. നിർമാണത്തിലിരിക്കുന്ന വയനാട് ബദൽ തുരങ്കപാത മേഖലയിലെ മീനാക്ഷിപ്പാലത്തിന് സമീപമാണ് ചൊവ്വാഴ്ച ഉച്ചയോടെ ദുരന്തമുണ്ടായത്.
പാലത്തിനടുത്തുള്ള വലിയ കുന്ന് ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ പുഴയിലേക്കും പതിക്കുകയായിരുന്നു. അപകടസമയത്ത് നിരവധി തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതിനാൽ പലരും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
തുരങ്ക നിർമാണത്തിനായി എത്തിച്ചിരുന്ന നിരവധി വാഹനങ്ങളും യന്ത്രസാമഗ്രികളും പൂർണ്ണമായും മണ്ണിനടിയിലായതായാണ് റിപ്പോർട്ടുകൾ.
ഇതിനടുത്ത് നിർമാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽനിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

