കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം

11 July 2026
കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം

കണ്ണൂർ: കണ്ണൂർ-മട്ടന്നൂർ റോഡിലെ ചാലോടിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ്,കണ്ണൂർ അലവിൽ സ്വദേശികളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരണപ്പെട്ടത്.

ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്.ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.