വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ മലയാളി ദമ്പതികളും

11 July 2026
വിയറ്റ്‌നാം ബോട്ടപകടം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ മലയാളി ദമ്പതികളും

ന്യൂഡൽഹി : വിയറ്റ്‌നാമിലുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ മരിച്ച 15 ഇന്ത്യൻ വിനോദസഞ്ചാരികളിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരണപ്പെട്ടത്.

മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി വിയറ്റ്‌നാമിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചു.