ചെമ്പേരി പൂപ്പറമ്പിൽ അതിഥി തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; സഹോദരി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

15 July 2026
ചെമ്പേരി പൂപ്പറമ്പിൽ അതിഥി തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; സഹോദരി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: ചെമ്പേരി പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഫിലിപ്പ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി ഭർത്താവായ രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു.

കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പൂപ്പറമ്പിൽ ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫിലിപ്പിനെ താമസസ്ഥലത്തെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ മദ്യപാനവും തുടർന്നൊപ്പമുണ്ടായ കുടുംബ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.

കൊല്ലപ്പെട്ട ഫിലിപ്പും സഹോദരി ഭർത്താവ്  രമേശനും

കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കുടിയാന്മല പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.