ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയേകി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിലെത്തും

15 July 2026
ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയേകി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിലെത്തും

കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് നടപ്പിലാക്കുന്ന സമഗ്ര ലഹരി വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്‌നാട് സർക്കാരിന്റെയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെയും പൂർണ്ണ പിന്തുണ.

പദ്ധതിയുടെ ഭാഗമായുള്ള അന്തർസംസ്ഥാന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തമിഴ്‌നാട് പോലീസിന്റെ പൂർണ്ണ സഹകരണം ഉറപ്പാക്കാൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി.

പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പുറമേ, ലഹരിക്കെതിരെയുള്ള ശക്തമായ ബോധവത്കരണ സന്ദേശം എത്തിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേരിട്ട് കൊച്ചിയിലെത്തും. കേരള പോലീസിനൊപ്പം ചേർന്നുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടികളിൽ അദ്ദേഹം പങ്കാളിയാകും.