ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ (Vikram-1) വിജയകരമായി വിക്ഷേപിച്ചു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്‌പേസ് ആണ് ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ദൗത്യത്തിന് പിന്നിൽ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം നമ്പർ വിക്ഷേപണ തറയിൽ നിന്ന് ജൂലൈ 18 ശനിയാഴ്ച പകൽ 12:05-നായിരുന്നു റോക്കറ്റിൻ്റെ കുതിച്ചുയരൽ.
ദൗത്യം പൂർണ്ണ വിജയമാണെന്ന് മിഷൻ കൺട്രോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

