സിക്കിം തുരങ്ക അപകടം: കോട്ടയം സ്വദേശിയായ NHPC ഉദ്യോഗസ്ഥനെ കാണാതായി

22 July 2026
സിക്കിം തുരങ്ക അപകടം: കോട്ടയം സ്വദേശിയായ NHPC ഉദ്യോഗസ്ഥനെ കാണാതായി

ഗാങ്ടോക്ക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ (NHPC) സീനിയർ മാനേജരും ജിയോളജിസ്റ്റുമായ മലയാളി ഉദ്യോഗസ്ഥനെ കാണാതായി. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് മോഹനെയാണ് അപകടത്തെ തുടർന്ന് കാണാതായത്. കഴിഞ്ഞ 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.

അപകടവിവരമറിഞ്ഞതിനെ തുടർന്ന് അനീഷിന്റെ ഭാര്യയും ഭാര്യയുടെ സഹോദരനും സ്വന്തം സഹോദരനും സിക്കിമിലേക്ക് തിരിച്ചു. ദില്ലിയിലെത്തിയ മൂവരെയും എൻഎച്ച്പിസി അധികൃതരുടെ ഇടപെടലിനെ തുടർന്ന് വിമാനമാർഗമാണ് സിക്കിമിൽ എത്തിച്ചത്.