മുംബൈ: നീറ്റ് (NEET) ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുംബൈ പൊലീസിലെ മോട്ടർ ട്രാൻസ്പോർട്ട് വിഭാഗം ഡ്രൈവറായ പവൻ സാംഗ്ലെയ്ക്കെതിരെയാണ് നടപടിയെടുത്തത്.
സമരരംഗത്തുള്ള കുട്ടികളെ പിന്തിരിപ്പിക്കുന്നതിനായി പവൻ സാംഗ്ലെ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുംബൈ കോൺഗ്രസിന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പുറത്തുവന്നത്.
വിഡിയോ തരംഗമായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുംബൈ പൊലീസ് ഉത്തരവിട്ടു. സിയോൺ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നയാളാണ് സസ്പെൻഷനിലായ പവൻ സാംഗ്ലെ.

