ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യച്ചോർച്ചയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ‘ഇന്ത്യ’ മുന്നണിയിലെ മറ്റ് എംപിമാരുടെയും നേതൃത്വത്തിൽ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് പുരോഗമിക്കുന്നു.
ചോദ്യച്ചോർച്ചയെ തുടർന്നുണ്ടായ മാനസികവിഷമത്തിൽ ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ ഓർമ പുതുക്കാനും, ന്യായമായ ആവശ്യങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിച്ചപ്പോൾ പൊലീസിന്റെ മർദനമേറ്റ് പരിക്കേറ്റ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് തങ്ങൾ ഗാന്ധി സ്മൃതിയിലേക്ക് പോകുന്നതെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

