കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്തും വിവിധ ഇടങ്ങളിലുമായി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നടൻ മമ്മൂട്ടിയും രംഗത്ത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
“യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. അവരുടെ ശബ്ദങ്ങൾക്ക് കാതോർക്കുക. അവരെ സംരക്ഷിക്കുക. അവരെ ശാക്തീകരിക്കുക.” — മമ്മൂട്ടി


