രാത്രി വൈകി മോദിയുടെ വീഡിയോ; ‘പ്രഹസനം, ബുദ്ധിയെ അപമാനിക്കരുത്’ എന്ന് രാഹുൽ ഗാന്ധി

24 July 2026
രാത്രി വൈകി മോദിയുടെ വീഡിയോ; ‘പ്രഹസനം, ബുദ്ധിയെ അപമാനിക്കരുത്’ എന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയത്തിൽ അർധരാത്രിയോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നപരിഹാരത്തിനായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും, കടുത്ത ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും അർധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നീക്കത്തെ അതിരൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാത്രി വൈകി പുറത്തുവിട്ട വീഡിയോ വെറും പ്രഹസനമാണെന്നും വിദ്യാർഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്നും രാഹുൽ ആരോപിച്ചു.