ഹിമാചലിൽ മലയിടിഞ്ഞുവീണ് അപകടം: 13 യാത്രക്കാർക്ക് ദാരുണാന്ത്യം

24 July 2026
ഹിമാചലിൽ മലയിടിഞ്ഞുവീണ് അപകടം: 13 യാത്രക്കാർക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിൽ പർവതത്തിന്റെ ഒരുഭാഗം ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് അടർന്നുവീണ് 13 പേർക്ക് ദാരുണാന്ത്യം. ലാഹോൾ-സ്പിതി ജില്ലയിലെ ഉദയ്പുർ – പംഗി റോഡിൽ കാഡു നാളയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. ടാക്‌സിയിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ ആകെ 15 യാത്രികരുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കാണാതായ മറ്റൊരാൾക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതം ഒരുദിവസത്തേക്ക് തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് യാത്രാസംഘം ടിൻഡി എന്ന സ്ഥലത്ത് കുടുങ്ങിപ്പോവുകയായിരുന്നു. വെള്ളിയാഴ്ച റോഡ് ഗതാഗതയോഗ്യമാക്കി വീണ്ടും തുറന്നുകൊടുത്തതോടെയാണ് ഇവർ പംഗി താഴ്‌വരയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. എന്നാൽ യാത്ര തുടരുന്നതിനിടെ അപ്രതീക്ഷിതമായി കുന്നിന്റെ ഒരുഭാഗം വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.