വിദ്യാഭ്യാസമന്ത്രിയുടെ രാജി: സിജെപിയുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും

25 July 2026
വിദ്യാഭ്യാസമന്ത്രിയുടെ രാജി: സിജെപിയുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും നിർണായക ചർച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

വിഷയത്തിൽ മുൻപ് നടന്ന മൂന്ന് ഘട്ട ചർച്ചകളും തീരുമാനമാകാതെ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ ചർച്ചയിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കുമെന്നാണ് സിജെപി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.