സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം; സുപ്രീംകോടതി

27 July 2026
സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം; സുപ്രീംകോടതി

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്നും സമരം നടന്നു എന്നതുകൊണ്ടുമാത്രം പോലീസിന് ലാത്തിച്ചാർജ് നടത്താനാകില്ലെന്നും സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിനായി വ്യക്തമായ പ്രോട്ടോകോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

ജൂലായ് 20-ന് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ‘സൻസദ് ചലോ’ മാർച്ചിനുനേരെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക പരാമർശങ്ങൾ. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.