കണ്ണൂർ: കർണ്ണാടക വനമേഖലയിലും കണ്ണൂരിന്റെ മലയോര പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ആറുകളിലും പുഴകളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ വയത്തൂർ പാലം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ പ്രദേശത്തെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
അതേസമയം, മലയോര മേഖലയായ കോളിത്തട്ട് അങ്ങാടിശ്ശേരിത്തട്ടിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്.

പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടവും പോലീസും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

