കേളകം – ബോയ്സ് ടൗൺ – മാനന്തവാടി റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു

2 August 2026
കേളകം – ബോയ്സ് ടൗൺ – മാനന്തവാടി റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു

കണ്ണൂർ: ശക്തമായ മഴയെത്തുടർന്ന് അപകടസാധ്യത മുന്നിൽക്കണ്ട് കേളകം – ബോയ്സ്ടൗൺ – മാനന്തവാടി റോഡിൽ വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡ് താത്കാലികമായി അടച്ചുകൊണ്ട് അധികൃതർ ഉത്തരവിറക്കി.

റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഗതാഗത നിരോധനത്തെ തുടർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ പോലീസിനെയും, കെ.ആർ.എഫ്.ബി അധികൃതരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.