നാല് ദിവസത്തെ തിരച്ചിൽ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി

4 August 2026
നാല് ദിവസത്തെ തിരച്ചിൽ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയാണ് മരണപ്പെട്ടത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ നടന്നു വരികയായിരുന്നു. തുടർന്ന്, കാഞ്ഞിരപുഴ സർവീസ് സ്റ്റേഷന് പിറകുവശത്തുള്ള ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.