ന്യൂഡൽഹി: ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. എ.ഐ. 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, ആരുടേയും പരിക്കുകൾ സാരമുള്ളതല്ലെന്ന് എയർ ഇന്ത്യ അധികൃതർ സ്ഥിരീകരിച്ചു.
യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ അതിശക്തമായ ആകാശച്ചുഴിയെ തുടർന്ന് വിമാനം സഞ്ചാരപാതയിൽനിന്ന് പെട്ടെന്ന് 300 അടിയോളം താഴേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു.
വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ പരിക്കേറ്റവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

