ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ

5 August 2026
ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി.

ഇരുവരും ഈ മാസം (ആഗസ്റ്റ്) അവസാനം ഔദ്യോഗിക സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കേന്ദ്ര ക്യാബിനറ്റിന്റെ നിയമന സമിതിയുടെ നിർണായക തീരുമാനം.