ബാരാമതി: പുണെ ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ വ്യോമയാന പരിശീലന കമ്പനിയുടെ വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12:35-ഓടെ റൺവേയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ ആർക്കും പരിക്കോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിൽ വച്ച് സമാനമായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ട് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഈ പുതിയ അപകടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

