കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ പെട്രോൾ ടാങ്കർ റോഡിൽ നിന്ന് തെന്നിമാറി അപകടം. നിയന്ത്രണം വിട്ട ടാങ്കർ റോഡരികിലെ ഓടയിലേക്ക് ചരിയുകയായിരുന്നു. ആളപായമോ ടാങ്കറിൽ നിന്ന് ഇന്ധന ചോർച്ചയോ ഉണ്ടായിട്ടില്ല.
വിവരമറിഞ്ഞ് കേളകം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി റോഡിൽ നിന്ന് വാഹനം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം നിലവിൽ ഒരു വശത്തുകൂടി കടത്തിവിട്ട് ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
കേളകത്ത് പെട്രോൾ ടാങ്കർ ഓടയിലേക്ക് ചരിഞ്ഞു; ആളപായമില്ല, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

