ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്ന് എസ്.പി. ശശിധരൻ ശങ്കരൻ എഴുത്തച്ഛൻ ഉൾപ്പെടെ 11 ഉദ്യോഗസ്ഥർ അർഹരായി.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള പ്രമുഖ കേസുകൾ അന്വേഷിച്ച് മികവു തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ്.പി. ശശിധരൻ.
പോലീസ് വിഭാഗത്തിൽ നിന്ന് ഐ.ജി. രാജ്പാൽ മീണ, എസ്.പി. ബിനു രാമകൃഷ്ണ പിള്ള, എസ്.പി. ഉജ്ജ്വൽ കുമാർ ജി., ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ രവികുമാർ, സുരേഷ് ബാബു എസ്.എസ്., സബ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ എസ്.എൽ. എന്നിവർ മികവിനുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കി.
കൂടാതെ, അഗ്നിരക്ഷാ സേനാ വിഭാഗത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ., സെബാസ്റ്റ്യൻ ജോസഫ് എം. എന്നിവരും, ജയിൽ വകുപ്പിൽ നിന്ന് ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ്. കുമാർ, പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസ് എന്നിവരും പുരസ്കാരത്തിന് അർഹരായി

