പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും

15 August 2026
പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും

കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് കുളിക്കാനിറങ്ങി ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.

അഴിക്കൽ കോസ്റ്റൽ വാർഡൻ സുജേഷ്, ലൈഫ് ഗാർഡുകളായ ഷിജിൻ, ഡേവിഡ്, വിജേഷ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ സംഘമാണ് കൃത്യസമയത്ത് ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയത്.