പേരാവൂർ: 860 മില്ലിഗ്രാം മെത്താംഫിറ്റാമിനുമായി പയ്യന്നൂർ കുറ്റൂർ പുതുപ്പറമ്പിൽ സ്വദേശി മുഹമ്മദ് റിയാസ് (26) പേരാവൂർ എക്സൈസിന്റെ പിടിയിലായി.
റെയിഞ്ച് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ പി. പദ്‌മരാജൻ, ബാബുമോൻ ഫ്രാൻസിസ്, എം.കെ. ബാലകൃഷ്ണൻ, ഡ്രൈവർ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

