ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു: കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; എ.പി. അബ്ദുള്ളക്കുട്ടി പുറത്ത്

17 August 2026
ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു: കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; എ.പി. അബ്ദുള്ളക്കുട്ടി പുറത്ത്

ദില്ലി: ബിജെപി ദേശീയ ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. പുതിയ ഭാരവാഹി നിരയിൽ കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ, അനിൽ ആന്റണി എന്നിവരെ ദേശീയ സെക്രട്ടറിമാരായി നിയമിച്ചു. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി.

ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായും രാം മാധവിനെയും താരിഖ് മൻസൂറിനെയും ഉപാധ്യക്ഷന്മാരായും നിയമിച്ചിട്ടുണ്ട്.

ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റ ശേഷമുള്ള പുതിയ ടീം രൂപീകരണത്തിൽ പരിചയസമ്പന്നരായ നേതാക്കളെയും പുതിയ മുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.