ചൊക്ലി സ്വദേശി പിടിയിൽ; പിലാത്തറ സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി

19 August 2026
ചൊക്ലി സ്വദേശി പിടിയിൽ; പിലാത്തറ സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി

പിലാത്തറ: കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കോടികളുടെ സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിലായി.

ചൊക്ലി സ്വദേശി അഭിനവിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ എണ്ണം നാലായി ഉയർന്നു.

വാഹനത്തിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസിന്റെ വിവിധ സംഘങ്ങൾ രൂപീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.

പിടിയിലായ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കവർച്ച ചെയ്ത പണവും സ്വർണവും വീണ്ടെടുക്കുന്നതിനായുള്ള തെളിവെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.