പേരാവൂർ: മണത്തണ അയോതുംചാലിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരിട്ടി ചരൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ ആദ്യം ഇലക്ട്രിക് പോസ്റ്റിലും, തുടർന്ന് എതിർവശത്തെ ഹോട്ടലിന് മുന്നിലെ മരത്തിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്നയാൾക്ക് നിസ്സാര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും ത തകർന്നിട്ടുണ്ട്.

