ജീവൻ പണയംവെച്ച് കേരള പൊലീസിന്റെ രക്ഷാദൗത്യം: ഒഡീഷയിലെ നക്‌സൽ മേഖലയിൽനിന്ന് 13കാരിയെ കണ്ടെത്തിയത് അതി സാഹസികമായി

21 August 2026
ജീവൻ പണയംവെച്ച് കേരള പൊലീസിന്റെ രക്ഷാദൗത്യം: ഒഡീഷയിലെ നക്‌സൽ മേഖലയിൽനിന്ന് 13കാരിയെ കണ്ടെത്തിയത് അതി സാഹസികമായി

കൊച്ചി: ജീവൻ തൃണവൽഗണിച്ച് ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽനിന്ന് 13 വയസ്സുകാരിയെ സാഹസികമായി കണ്ടെത്തി കേരള പൊലീസ്. പെരുമ്പാവൂർ കുറുപ്പംപടി പൊലീസാണ് ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

നാടുകടന്ന് ഒഡീഷയിലെ വനമധ്യത്തിൽ സ്ഥിതിചെയ്യുന്ന വീട്ടിൽനിന്നാണ് കുറുപ്പംപടി പൊലീസ് പെൺകുട്ടിയെ കണ്ടെത്തുന്നത്.

റൂട്ടിലുടനീളം 4000 കിലോമീറ്ററോളം റോഡ് മാർഗവും, തുടർന്ന് വാഹനങ്ങൾക്കൊന്നും കടന്നുചെല്ലാനാകാത്ത 40 കിലോമീറ്ററോളം ഉൾവനത്തിലൂടെ കാൽനടയായും യാത്ര ചെയ്താണ് സംഘം സംഭവസ്ഥലത്തെത്തിയത്. വനമധ്യത്തിലെ വീട് വളഞ്ഞ പൊലീസ്, പെൺകുട്ടിയെ വിജയകരമായി മോചിപ്പിക്കുകയായിരുന്നു.

എറണാകുളത്ത് ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. പെൺകുട്ടിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.