തുണിയിൽ പൊതിഞ്ഞ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് ചവിട്ടിക്കൊല്ലുന്നു.. കൃത്യത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിൽ, കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കൊലപാതകത്തിലെ പ്രതി പിടിയിൽ;പിടിയിലായത് 9 വർഷത്തിനു ശേഷം

22 August 2026

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ.

ഒന്നാം പ്രതിയായ അബ്ദുൽ അസീസ് (അബ്ദുള്ള) എന്നയാളെ മലപ്പുറം മുന്നിയൂരിൽ നിന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  

2017 ജനുവരി 24-നായിരുന്നു സംഭവം. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനായിരുന്ന സുനിയെ തുണിയിൽ പൊതിഞ്ഞ തേങ്ങ കൊണ്ട് തലയ്ക്കടിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു.

കൃത്യത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കേസിലെ കൂട്ടുപ്രതിയെ കണ്ണൂർ ടൗൺ പോലീസ് നേരത്തെ പിടികൂടിയിരുന്നു; ഇയാൾ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.