ഗതാഗതക്കുരുക്ക് രൂക്ഷം: താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ട്രാഫിക് പൊലീസ്

23 August 2026
ഗതാഗതക്കുരുക്ക് രൂക്ഷം: താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ട്രാഫിക് പൊലീസ്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ തുടർച്ചയായുണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഇന്നു മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകുക.

ചുരത്തിൽ റോഡരികിലോ വളവുകളിലോ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടാനോ പാർക്ക് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. ചുരം റോഡിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും കർശന നിരോധനമുണ്ട്.

യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്.ഐ. സത്യൻ അറിയിച്ചു.