കണ്ണൂർ: കണ്ണൂർ കല്ല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
സംഭവം നടന്നയുടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസമയത്ത് അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിൽ തെന്നി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

