കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.
മുൻപും ഈ പ്രദേശത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണിരുന്നു. സംഭവസ്ഥലം മന്ത്രി സണ്ണി ജോസഫും ജില്ലാ കളക്ടർ പി. വിഷ്‌ണുരാജും സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
അതേസമയം, കണ്ണൂർ ജില്ലയിലുടനീളം ശക്തമായ മഴ തുടരുകയാണ്. ചെറുപുഴ, കാര്യങ്കോട് പുഴകളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. മഴ ശക്തമായതോടെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്.

