കണ്ണൂർ ഇരിട്ടിയിൽ കൂൾബാറിന് തീപിടിച്ചു; വൻ നാശനഷ്ടം

28 August 2026
കണ്ണൂർ ഇരിട്ടിയിൽ കൂൾബാറിന് തീപിടിച്ചു; വൻ നാശനഷ്ടം

ഇരിട്ടി: ഇരിട്ടി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ‘ഇറ്റേൺസ് കൂൾബാറി’ൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരമറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉടൻതന്നെ തീയണച്ചെങ്കിലും കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികൾ പൂർണമായും കത്തിനശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമൊന്നുമില്ല.