മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി; പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

4 September 2026
മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി; പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ നിന്ന് ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. പൊലീസ് അനുമതിയോടെ വിദ്യാർത്ഥികൾ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൂരമായ വിവരങ്ങൾ കണ്ടെത്തിയത്.

ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പ്രതി പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ക്ലാസ് മുറിയിൽ അധ്യാപകർ പഠിപ്പിക്കുന്ന ദൃശ്യങ്ങളും വിദ്യാർത്ഥികളുടെ ചിത്രങ്ങളും പകർത്തി ടെലഗ്രാം ഗ്രൂപ്പുകൾ വഴി അയച്ചുകൊടുത്താണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രതി നിർമ്മിച്ചിരുന്നത്. തുടർന്ന് ഈ ചിത്രങ്ങൾ ടെലഗ്രാം വഴി പണം വാങ്ങി വിൽപ്പന നടത്തുകയായിരുന്നു. ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങങ്ങൾ വിദ്യാർത്ഥികൾ കണ്ടെത്തി.

പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.