തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും തകർന്നു വീണു. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്കൂളിന് അവധിയായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടതിനെ തുടർന്ന് സമീപത്തെ മതിൽ ആദ്യം ഇടിഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലാസുകൾ നടത്തിയിരുന്ന കെട്ടിടഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി തകർന്നടിഞ്ഞത്.
അവധി ദിവസമായതിനാൽ അപകട സമയത്ത് കുട്ടികളോ അധ്യാപകരോ സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നില്ല.

