ദില്ലി: ഐ.എസ്.ആർ.ഒ. കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മറ്റൊരു ചരിത്രനേട്ടം” എന്നാണ് ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചത്.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ മികവ്, നൂതന സാങ്കേതികവിദ്യ, വർദ്ധിച്ചുവരുന്ന ശേഷി എന്നിവയുടെ മികച്ച തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എസ്.ആർ.ഒ.യും രാജ്യത്തെ വ്യവസായ മേഖലയും തമ്മിൽ വളർന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇത് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും കൂട്ടിച്ചേർത്തു. ഈ ചരിത്ര നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.

