കണ്ണൂർ വേദിയായി പ്രഖ്യാപിച്ചിരുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയില്ല; സൗകര്യക്കുറവ് മൂലമല്ല വേദി മാറ്റിയത്, വിവാദങ്ങൾക്ക് സ്ഥാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

6 September 2026
കണ്ണൂർ വേദിയായി പ്രഖ്യാപിച്ചിരുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയില്ല; സൗകര്യക്കുറവ് മൂലമല്ല വേദി മാറ്റിയത്, വിവാദങ്ങൾക്ക് സ്ഥാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട്: സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

മുൻപ് കണ്ണൂർ വേദിയായി പ്രഖ്യാപിച്ചിരുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും, സൗകര്യക്കുറവ് മൂലമല്ല വേദി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പരാതികളുണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കും.

കായികമേള നടത്തുന്നത് വിദ്യാഭ്യാസ വകുപ്പായതിനാൽ, കായിക മന്ത്രിക്ക് തെറ്റായ വിവരം ലഭിച്ചതാകാം സൗകര്യക്കുറവ് എന്ന പ്രസ്താവനയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, മുഖ്യമന്ത്രിക്ക് എതിരായ ‘സുപ്രഭാതം’ എഡിറ്റോറിയലിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും, പി.എം. ശ്രീ പദ്ധതിയിൽ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.