കോഴിക്കോട്: നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുന്നു.
ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംനേടി ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് കുതിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ പുതിയ വീഡിയോ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘അന്ന’ എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച് കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ഹിറ്റ് ഗാനമായ ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ…’ എന്ന പാട്ടാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റിൽ’ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ വീഡിയോ പതിപ്പാണ് ഇപ്പോൾ യൂട്യൂബിൽ പുറത്തിറങ്ങിയിരിക്കുന്നത്.

